മത- വംശ സ്പർധയ്ക്കെതിരായ 153എ വകുപ്പ് ഏറ്റവും കൂടുതൽ ചുമത്തിയ സംസ്ഥാനങ്ങളിൽ മൂന്നാമത് കേരളം. ഐപിസിയിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന വകുപ്പാണിത്. മൂന്നു വർഷത്തിനിടെ 552 പേരെയാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച കണക്കുകൾ വ്യക്തമാക്കുന്നു. 2018 മുതൽ 2020 വരെയുള്ള കണക്കാണിത്.