തിരുവനന്തപുരം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂർ ഗ്രാമപഞ്ചായത്തിൽ കോഴി, താറാവുകൾ ഉൾപ്പെടെ 1859 പക്ഷികളെ ആദ്യദിനം കൊന്ന് നശിപ്പിച്ചു. ഒപ്പം 226 കിലോ തീറ്റയും 392 മുട്ടയും നശിപ്പിച്ചു.
ഇവിടത്തെ ഏഴു വാർഡുകളിലായാണ് തിങ്കളാഴ്ച ദൗത്യസംഘം കൃത്യനിർവഹണം പൂർത്തിയാക്കിയത്. 3000 ത്തോളം പക്ഷികളെയാണ് കൊല്ലാൻ ക്രമീകരണങ്ങൾ തയാറാക്കിയത്. എട്ടംഗ റാപ്പിഡ് റെസ്പോൺസ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
ജില്ല മൃഗസംരക്ഷ ഓഫിസർ ഡോ. ബീനാബീവി, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അനിത എന്നിവരാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. മൂന്നുദിവസം കൊണ്ട് മുഴുവൻ പക്ഷികളെയും കൊല്ലാനാണ് തീരുമാനം.
3,000 ത്തോളം പക്ഷികളെയാണ് കൊല്ലാൻ ക്രമീകരണങ്ങൾ തയാറാക്കിയത്.
0 Comments