രാജ്യത്തെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ മാനവ വിഭവശേഷി വികസനത്തിന്റെ കാര്യത്തിൽ കേരളത്തിലെ വികസനനയം ലിംഗസമത്വത്തോട് കൂടുതൽ സംവേദനക്ഷമതയുള്ളതാണ്. വിദ്യാഭ്യാസവും ആരോഗ്യവുംപോലുള്ള അടിസ്ഥാനപരമായ കഴിവുകളിൽ വളരെ കുറഞ്ഞ നിലയിലേ ലിംഗപരമായ വിടവ് പ്രതിഫലിക്കുന്നുള്ളൂ. അത് കേരളത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂപരിഷ്‌കരണം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, ലിംഗപരമായ ഉൾപ്പെടുത്തൽ എന്നിവയുടെ അടിത്തറ മുൻകാല നേട്ടങ്ങളിലൂടെ ശക്തമാണ്. അധികാരത്തിന്റെ നിർണായക സൂചകമായ സ്വത്തിന്റെ അനന്തരാവകാശത്തിനുള്ള സ്ത്രീകളുടെ അവകാശം അംഗീകരിച്ചിരുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന മുതലാളിത്ത വികസനത്തിന്റെ രൂപങ്ങളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ അസന്തുലിതാവസ്ഥയിൽ സംസ്ഥാന സർക്കാരുകൾ രൂക്ഷമായ വിഭവകമ്മി നേരിടുകയാണ്. മാത്രമല്ല, ഉദാരവൽക്കരണകാലം സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്‌തു. ഈ ഘട്ടത്തിലും കേരളം ഉയർന്ന സാമൂഹ്യച്ചെലവുകൾ നിലനിർത്തിക്കൊണ്ട് മറ്റൊരു വികസനപാതയിലൂടെ മുന്നേറുകയായിരുന്നു.
രാജ്യത്തെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ മാനവ വിഭവശേഷി വികസനത്തിന്റെ കാര്യത്തിൽ കേരളത്തിലെ വികസനനയം ലിംഗസമത്വത്തോട് കൂടുതൽ സംവേദനക്ഷമതയുള്ളതാണ്.
0 Comments