/uploads/news/337-IMG-20190303-WA0058.jpg
Crime

2.100 കി.ഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരൻ കഴക്കൂട്ടത്ത് പിടിയിൽ


കഴക്കൂട്ടം: 2.100 കി.ഗ്രാം ഗഞ്ചാവുമായി കഴക്കൂട്ടത്ത് കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരൻ പിടിയിലായി. ഇന്ന് നടത്തിയ പരിശോധനയിൽ കൊട്ടച്ചി എന്ന നവാസിനെ ചേങ്കോട്ടുകോണം ഭാഗത്ത് നിന്നും കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടറും സംഘവും ചേർന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. നിലവിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിരവധി കഞ്ചാവ് കേസ്സുകൾ നവാസിനെതിരെ ഉള്ളതായി പോലീസ് പറഞ്ഞു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.പ്രതീപ് റാവു, അസിസ്റ്റന്റ്എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാർ, പ്രിവന്റീവ് ആഫീസർമാരായ തോമസ് സേവ്യർ ഗോമസ്, രാകേഷ്, സിവിൽ എക്സൈസ് ജസീം, വിപിൻ, സുബിൻ, രാജേഷ്, അരുൺ, വനിത സിവിൽ എക്സൈസ് ഓഫീസർ സിമി, എക്സൈസ് ഡ്രൈവർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

2.100 കി.ഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരൻ കഴക്കൂട്ടത്ത് പിടിയിൽ

0 Comments

Leave a comment