/uploads/news/2257-IMG_20210916_131516.png
Local

പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ നശിപ്പിക്കാതെ മറിച്ചു വിറ്റു;രണ്ടു പൊലീസുകാർ അറസ്റ്റിൽ.


<p>കോട്ടയ്ക്കൽ: നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ ആയിരത്തിലേറെ പാക്കറ്റുകൾ മറിച്ചു വിറ്റ കേസിൽ മലപ്പുറത്ത് രണ്ട് പോലീസുകാർ അറസ്റ്റിലായി. കോട്ടക്കൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ രജീന്ദ്രൻ, സീനിയർ സി.പി.ഒ സജി ചെറിയാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജൂൺ 21ന് കോട്ടക്കൽ പോലീസ് ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. വാഹനത്തിൽ കടത്താൻ ശ്രമിച്ച 1,600 ഓളം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടികൂടിയ പുകയില ഉത്പന്നങ്ങൾ നശിപ്പിച്ച് കളയാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നശിപ്പിക്കാതെ രണ്ട് ഉദ്യോഗസ്ഥരും ചേർന്ന് മറിച്ചു വിൽക്കുകയായിരുന്നു.</p>

പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ നശിപ്പിക്കാതെ മറിച്ചു വിറ്റു;രണ്ടു പൊലീസുകാർ അറസ്റ്റിൽ.

0 Comments

Leave a comment