/uploads/news/2011-IMG-20210617-WA0115.jpg
Local

പെരുമാതുറ, മുതലപ്പൊഴി മത്സ്യബന്ധന ഹാർബർ നിയന്ത്രണങ്ങളോടെ തുറക്കും


പെരുമാതുറ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന പെരുമാതുറ, മുതലപ്പൊഴി മത്സ്യബന്ധന ഹാർബർ കർശന നിയന്ത്രണങ്ങളോടെ തുറക്കാൻ തിരുമാനിച്ചു. കോവിഡ് ഒരു ഡോസ് വാക്സിൻ എടുത്തവർക്കും കോവിഡ് പരിശോധന നെഗറ്റീവായ തൊഴിലാളികൾക്കും ജീവനക്കാർക്കും മാത്രമേ ഇനി ഹാർബറിൽ പ്രവേശിക്കാൻ പാടുള്ളൂ. ഓരോ ദിവസവും 50 ശതമാനം തൊഴിലാളികൾക്കാണ് ഹാർബറിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുയുള്ളത്. ഈ രീതിയിൽ ഇവിടെ എത്തുന്ന തൊഴിലാളികൾ അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷനിൽ എത്തി പേരും സ്ഥലവും രജിസ്ട്രർ ചെയ്യണം. മത്സ്യം കൊണ്ട് പോകാനെത്തുന്ന വാഹനങ്ങൾ ഹാർബറിന് പുറത്ത് പാർക്ക് ചെയ്യണം. തുടർന്ന് മത്സ്യം വാങ്ങിയ ശേഷം മാത്രം ഹാർബറിനുള്ളിൽ പ്രവേശിപ്പിക്കുക. മത്സ്യ തൊഴിലാളികൾക്കും മൊത്തവ്യാപാരികൾക്കും ചെറുകിട വ്യാപാരികൾക്കും മാത്രമേ ഫിഷ് ലാൻറിംഗ് പ്രവേശനം അനുവദിക്കുകയുള്ളൂ. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അടുത്ത ബുധനാഴ്ച (ജൂൺ 23 ന്) പുനപരിശോധിക്കാനും തിരുമാനിച്ചിട്ടുണ്ട്. എന്നാൽ ശനി, ഞായർ ദിവസങ്ങളിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടർന്നും ബാധകമായിരിക്കും. മെയ് 9-ാം തീയതിയാണ് മുതലപ്പൊഴി ഹാർബർ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടത്. അക്കാരണത്താൽ ദുരിതത്തിലായിരുന്ന മത്സ്യ തൊഴിലാളികൾക്ക് ഏറേ ആശ്വാസമാണ് നിലവിലെ തീരുമാനം. വർക്കല ഡി.വൈ.എസ്.പി ബാബു ക്കുട്ടൻ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, പള്ളി വികാരികൾ, മത്സ്യതൊഴിലാളി പ്രതിനിധികൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പെരുമാതുറ, മുതലപ്പൊഴി മത്സ്യബന്ധന ഹാർബർ നിയന്ത്രണങ്ങളോടെ തുറക്കും

0 Comments

Leave a comment