/uploads/news/news_മോദിയെ_സമാധാന_നൊബേലിന്_പരിഗണിക്കുന്നുവെന..._1679027581_9118.jpg
National

മോദിയെ സമാധാന നൊബേലിന് പരിഗണിക്കുന്നുവെന്ന വാര്‍ത്ത വ്യാജമെന്ന് നൊബേൽ അധികൃതർ; വ്യാജവാർത്തയ്ക്ക് പിന്നിൽ ടൈംസ് നൗ


ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരണം. ടൈംസ് നൗ നൽകിയ ഈ വാർത്ത വ്യാജമാണെന്നാണ് റിപ്പോർട്ട്. ഇന്ത്യ സന്ദർശിക്കുന്ന നൊബേൽ പ്രൈസ് കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്ലെ തോജെ സമാധാനത്തിനുള്ള ഏറ്റവും വലിയ മത്സരാർത്ഥി നരേന്ദ്ര മോദിയാണെന്ന് പറഞ്ഞുവെന്നായിരുന്നു വാർത്തകളിൽ പറഞ്ഞിരുന്നത്.

എന്നാൽ അദ്ദേഹം നൽകിയ അഭിമുഖത്തിൽ അത്തരത്തിൽ പരാമർശിക്കുന്നില്ലെന്ന് പുറത്തുവന്ന വീഡിയോകൾ തെളിയിക്കുന്നു. കൂടാതെ, വാർത്ത വ്യാജമാണെന്ന് പറഞ്ഞ് അസ്ലെ തന്നെ രംഗത്തെത്തുകയും ചെയ്തു. ഈ വാർത്ത വ്യാജമാണ്. ഇതിന് ആരും ഓക്സിജനും ഊർജവും നൽകരുത്.

ഹിന്ദി വാർത്താ ചാനലായ എ.ബി.പി. ന്യൂസ് കഴിഞ്ഞ ദിവസം അസ്ലെ തോജെയുടെ അഭിമുഖമെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പുകഴ്ത്തി അഭിമുഖത്തിൽ തോജെ സംസാരിച്ചിരുന്നു. യുദ്ധമവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതിൽ ഏറ്റവും വിശ്വസ്തനായ നേതാവ് മോദിയാണെന്ന് തോജെ പറഞ്ഞു. റഷ്യ - യുക്രൈൻ യുദ്ധത്തിലെ ഇന്ത്യൻ നിലപാടിനെയും തോജെ അഭിനന്ദിച്ചു. ഈ അഭിപ്രായപ്രകടനങ്ങളുടെ ചുവടുപിടിച്ചാണ് മോദിയെ സമാധാന നൊബേലിന് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിച്ചത്.

ഈ വാക്കുകൾ വളച്ചൊടിച്ച് ആദ്യം വാർത്ത നൽകിയത് ടൈംസ് നൗ ആയിരുന്നു. ഇതിനുപിന്നാലെയാണ് വാർത്ത വ്യാജമാണെന്ന് അസ്ലെ തോജെ തന്നെ വ്യക്തമാക്കിയത്

ഇന്ത്യ സന്ദർശിക്കുന്ന നൊബേൽ പ്രൈസ് കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്ലെ തോജെ സമാധാനത്തിനുള്ള ഏറ്റവും വലിയ മത്സരാർത്ഥി നരേന്ദ്ര മോഡിയാണെന്ന് പറഞ്ഞുവെന്നായിരുന്നു വാർത്തകളിൽ പറഞ്ഞിരുന്നത്.

0 Comments

Leave a comment