http://kazhakuttom.net/images/news/news.jpg
Obituary

ചരമം: ഫാദർ അഗസ്റ്റിൻ കല്ലുങ്കൽ (70)


കഴക്കൂട്ടം: ഈശോ സഭ വൈദികനും തിരുവനന്തപുരം തുമ്പ സെൻറ് സേവിയേഴ്സ് കോളേജ് മുൻ മാനേജരും ബോട്ടണി വിഭാഗം മേധാവിയുമായിരുന്ന ഫാദർ അഗസ്റ്റിൻ കല്ലുങ്കൽ (70) നിര്യാതനായി. എറണാകുളം ഗോതുരുത്തിൽ പരേതരായ തോമസ്, എൽസി ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം ലയോള സ്ക്കൂൾ, കാഞ്ഞിരപള്ളി എ.കെ.ജെ.എം സ്ക്കൂൾ, അരുണാചൽ പ്രദേശിലെ പലസ്സി സ്ക്കൂളുകളിൽ അധ്യാപന ജോലി നോക്കിയിട്ടുണ്ട്. 2002-ൽ തിരുച്ചിറ പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഫാദർ അഗസ്റ്റിൻ കല്ലുങ്കൽ കോളേജിൽ നിന്നും റിട്ടയർമെന്റ് ചെയ്ത ശേഷം അട്ടപ്പാടിയിൽ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. തുടർന്ന് സെന്റ് സേവിയേഴ്സ് കോളേജിൽ തിരിച്ചെത്തിയ ശേഷം അധ്യാപന ജോലി തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളോടൊപ്പം പഠന പര്യടനത്തിനിടെ കൊടൈക്കനാലിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് (ചെവ്വാഴ്ച) വൈകിട്ട് 3 മണിക്ക് തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് കാമ്പസിലെ സെമിത്തേരിയിൽ നടക്കും.

ചരമം: ഫാദർ അഗസ്റ്റിൻ കല്ലുങ്കൽ (70)

0 Comments

Leave a comment