/uploads/news/news_'വാരിയെല്ലിന്_പൊട്ടൽ,_തലച്ചോർ_ഇളകിയ_നിലയ..._1711431714_8991.jpg
Crime

'വാരിയെല്ലിന് പൊട്ടൽ, തലച്ചോർ ഇളകിയ നിലയിൽ, ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച അടയാളം'; രണ്ടര വയസ്സുകാരിയുടെ മരണം അതിക്രൂര മർദ്ദനത്തെ തുടർന്ന്


മലപ്പുറം: ഉദരംപൊയിലിലെ രണ്ടര വയസുകാരിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിക്രൂര മർദ്ദനത്തെ തുടർന്നാണ് കുഞ്ഞിന്റെ മരണം. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരുക്കാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തലയിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. തലച്ചോർ ഇളകിയ നിലയിൽ ആയിരുന്നു. വാരിയെല്ല് പൊട്ടിയിട്ടുണ്ട് എന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന്  മാതാവ് തന്നെ ആരോപിച്ചിരുന്നു. കുഞ്ഞിൻ്റെ മാതാവിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞ് മരിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗററ്റ് കൊണ്ട് കുത്തിയ പാടുകൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയിൽ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക്, മുമ്പ് മർദ്ദനമേറ്റപ്പോൾ സംഭവിച്ച രക്തസ്രാവത്തിൻ്റെ മുകളിൽ മർദ്ദനമേറ്റത് മരണത്തിന് കാരണമായി. മർദ്ദനത്തിൽ കുഞ്ഞിന്റെ വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടര വയസുകാരി ഫാത്തിമ നസ്‌റിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഇയാളെ പൊലിസ് സർജന് മുന്നിൽ ഹാജരാക്കും. ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മർദ്ദിക്കാൻ കാരണമെന്നാണ് ഇയാൾ പൊലിസിന് മൊഴി നൽകിയത്. ഫായിസിൻ്റെ ബന്ധുക്കൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നതുൾപ്പടെ പൊലിസ് അന്വേഷിച്ചു വരികയാണ്. എന്നാൽ ഫായിസ് നിരന്തരം കുട്ടിയെ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ മർദിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. തലയിൽ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക്, മുമ്പ് മർദ്ദനമേറ്റപ്പോൾ സംഭവിച്ച രക്തസ്രാവത്തിൻ്റെ മുകളിൽ മർദ്ദനമേറ്റത് മരണത്തിന് കാരണമായി.

0 Comments

Leave a comment