/uploads/news/news_മദ്യപിക്കുന്നതിനിടെ_തർക്കം;_കഴക്കൂട്ടത്ത..._1660198494_7901.jpg
Crime

മദ്യപിക്കുന്നതിനിടെ തർക്കം; കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി


കഴക്കൂട്ടം: വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ കഴക്കൂട്ടത്ത് അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി കുട്ടൻ(42) എന്ന രാജുവാണ് മരിച്ചത്. അനുജൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.കഴക്കൂട്ടം പുല്ലാട്ടുകരി കോളനിയിലാണ് ഒരുമിച്ചുള്ള മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ കുത്തിയത്. 

 നെഞ്ചിൽ ആഴത്തിൽ മുറിവേറ്റു കുഴഞ്ഞുവീണ രാജുവിനെ, നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജു ചുമട്ടുതൊഴിലാളിയും രാജ ഓട്ടോ ഡ്രൈവറുമാണ്. ഇരുവരും തമ്മില്‍ നേരത്തെയും മദ്യപിച്ച ശേഷം വഴക്കുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി പൊളപ്പൻ കുട്ടൻ(42) എന്ന രാജുവാണ് മരിച്ചത്. അനുജൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

0 Comments

Leave a comment