/uploads/news/news_കൗമാരക്കാരായ_വിദ്യാർത്ഥികൾക്കായി_'ഇൻസ്പെ..._1674228428_8855.jpg
EDUCATION

കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി 'ഇൻസ്പെയർ 2023'


ആറ്റിങ്ങൽ: വിസ്ഡം സ്റ്റുഡൻസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി 'ഇൻസ്പെയർ 2023' എന്ന പേരിൽ പഠന ക്ലാസും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു.

നഗരൂർ അൽ-ഫലാഹ് മദ്രസ്സാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മദ്രസ്സാ അദ്ധ്യാപകർക്കായുള്ള ട്രെയിനിംഗും സംഘടിപ്പിച്ചു. പരിപാടി  അൽ-ഫലാഹ് ട്രസ്റ്റ് ചെയർമാൻ എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ സോൺ വിസ്ഡം മദ്രസ്സാ കൺവീനർ മനാഫ് പാലാംകോണം ചടങ്ങിൽ അധ്യക്ഷനായി.

രണ്ട് വേദികളിലായി നടന്ന പ്രോഗ്രാമിൽ ട്രെയ്നറും ഫറൂഖ് കോളേജ് പ്രൊഫസറുമായ ഡോ.ജൗഹർ മുനവ്വർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോ.സഫീറുദ്ദീൻ നഗരൂർ, പാലാംകോണം സലഫി മസ്ജിദ് ഇമാം അമീൻ പൂന്തുറ എന്നിവർ വിവിധ സെഷനുകളിലായി ക്ലാസ്സെടുത്തു. അഡ്വ.ഷാജഹാൻ, മാഹീൻകുട്ടി, അമൽ അഹ് മദ് എന്നിവർ സംസാരിച്ചു.

കൗമാരക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി 'ഇൻസ്പെയർ 2023' എന്ന പേരിൽ പഠന ക്ലാസും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു

0 Comments

Leave a comment