/uploads/news/news_രാജ്യത്ത്_3744_പി.ജി_മെഡിക്കൽ_സീറ്റുകൾ_ഒ..._1671119809_5231.jpg
EDUCATION

രാജ്യത്ത് 3744 പി.ജി മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു: കേന്ദ്ര ആരോഗ്യ മന്ത്രി


ന്യൂഡൽഹി: 2021-2022 അധ്യയന വർഷത്തിൽ ലഭ്യമായ 60,202  പി.ജി. മെഡിക്കൽ സീറ്റുകളിൽ കൗൺസിലിംഗിന് ശേഷവും 3,744 മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു.

ആകെയുള്ള 96,077 ബിരുദ സീറ്റുകളിൽ 197 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. എം.ബി.ബി.എസിന് 50,000 സീറ്റുകൾ സർക്കാർ കോളേജുകളിലും 45,000 സീറ്റുകൾ സ്വകാര്യ കോളേജുകളിലുമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

60,202 പി.ജി. മെഡിക്കൽ സീറ്റുകളിൽ കൗൺസിലിംഗിന് ശേഷവും 3,744 മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

0 Comments

Leave a comment