കഴക്കൂട്ടം: കഴക്കൂട്ടം റോട്ടറി ക്ലബ്ബിന്റെ 2018-2019 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് കഴക്കൂട്ടത്ത് നടന്ന പരിപാടി മുൻ ജില്ലാ കളക്ടർ ബിജു പ്രഭാകർ ഉൽഘാടനം ചെയ്തു. 'സ്നേഹ വീട്' എന്ന പദ്ധതിയിലൂടെ അശരണർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന ബ്രിഹത് പദ്ധതിക്കു മുൻതൂക്കം നൽകിയാണ് പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. 'വിൻസ്' പദ്ധതിയിലൂടെ സർക്കാർ സ്കൂളുകൾക്ക് ശൌചാലയങ്ങൾ നിർമ്മിച്ച് നൽകുന്നതിനും 'റീപ്' എന്ന പദ്ധതിയിലൂടെ തരിശു നിലങ്ങളിൽ ജൈവകൃഷി നടപ്പിലാക്കാനും 'പ്ളാൻ ട്രീ' പദ്ധിധിയിലൂടെ മരങ്ങൾ നട്ട് വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളും ഈ വർഷം നടപ്പിലാക്കുമെന്ന് റോട്ടറി ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ റ്റിമ്മി ആൻറണിയും സെക്രട്ടറി ജോൺ ജോസഫും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പുതുതായി തെരഞ്ഞെടുത്ത ഡിസ്റ്റിക്ക് അസിസ്സ്റ്റൻറ് ഗവർണർ എസ്.എൽ. രാജ് പങ്കെടുത്തു.