കഴക്കൂട്ടം പ്രസ്സ് ക്ലബ്ബ് നൽകുന്ന മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള ഗൗരിലങ്കേഷ് മാധ്യമ പുരസ്ക്കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. പ്രശസ്ത മാധ്യമ പ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ സ്മരണയിൽ കേരളത്തിലെ മികച്ച പ്രാദേശിക പത്രപ്രവർത്തകന് കഴക്കൂട്ടം പ്രസ്സ് ക്ലബ്ബ് നൽകുന്ന പ്രഥമ ഗൗരി ലങ്കേഷ് മാധ്യമ പുരസ്ക്കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. പതിനായിരം രൂപായും ഫലകവും പ്രശംസ പത്രവുമടങ്ങുന്നതാണ് അവാർഡ്. 2017 മാർച്ച് ഒന്നു മുതൽ 2018 മാർച്ച് 31 വരെയുള്ള കാലയളവിൽ മലയാള പത്രങ്ങളിൽ വന്ന അന്വേഷണാത്മക റിപ്പോർട്ടുകളാണ് അവാർഡിന് പരിഗണിക്കുക. അച്ചടിച്ച് വന്ന പത്രത്തിന്റെ രണ്ട് പകർപ്പും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും അപേക്ഷകന്റെ പൂർണമായ മേൽ വിലാസവും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും സെക്രട്ടറി, പ്രസ്സ് ക്ലബ്ബ് കഴക്കൂട്ടം, ടി.സി 1/51, പോലീസ് സ്റ്റേഷന് സമീപം, കഴക്കൂട്ടം, തിരുവനന്തപുരം, 695582 എന്ന വിലാസത്തിൽ 2018 ആഗസ്ത് 10 ന് മുൻപ് ലഭിക്കത്തക്ക രീതിയിൽ അപേക്ഷിക്കുക. മുതിർന്ന മാധ്യമ പ്രവർത്തകർ അടങ്ങുന്ന പ്രത്യേക ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുക്കുക. ആഗസ്ത് അവസാന വാരം കഴക്കൂട്ടത്ത് നടക്കുന്ന പരിപാടിയിൽ വെച്ച് അവാർഡ് സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് - 9746816888