http://kazhakuttom.net/images/news/news.jpg
Events

കണക്കിനെയും തോൽപിച്ച് 700 കുട്ടിക്കുറുമ്പുകൾ


കഴക്കൂട്ടം: 700 കുട്ടിക്കുറുമ്പുകളുടെ മന:ശക്തിക്കും ബുദ്ധി ശക്തിക്കും മുമ്പിൽ കണക്ക് പോലും തോറ്റ് പോകുന്ന പ്രകടനമാണ് ഇന്നലെ അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്നത്. 11 മിനിറ്റിൽ 18 സെക്ഷനുകളിലായി 120 ഗണിത ശാസ്ത്ര പ്രശ്നങ്ങളുടെ ഉത്തരമാണ് പുഷ്പം പോലെ കണ്ടെത്തിയത്. കുട്ടികളുടെ മാനസിക ശക്തിയും കഴിവും വളർത്തുന്ന ഗണിത ശാസ്ത്ര മത്സരത്തിലാണ് ഈ അത്യുജ്വല പ്രകടനം. ദേശീയ, അന്താരാഷ്ട്ര ഗണിതശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കാൻ പരിശീലനം നേടിയ, തിരുവനന്തപുരം കൊല്ലം ജില്ലകളിലെ കുട്ടികളാണ് പങ്കെടുത്തത്. എസ്.ഐ.പി അക്കാദമിയാണ് ഇവർക്ക് പരിശീലനം നൽകി മത്സരം സംഘടിപ്പിച്ചത്. മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.പി അക്കാമദി എം.ഡി ദിനേശ് വിക്ടർ, റീജണൽ ഹെഡ് സിബി ശേഖർ, ഡെവലപ്പ്മെന്റ് മാനേജർ മാത്യൂ ജയിംസ്, കേരളാ മേധാവി, കെ.ടി.പ്രശാന്ത്, ഏര്യാ മേധാവി അനീഷ് ചന്ദ്രൻ എന്നിവരും പങ്കെടുത്തു. വിവിധ സെക്ഷനുകളിലായി ക്ഷേത്ര കൈലാസ്, സുരാജ് എസ്, ദേവാനന്ദൻ.എ.എസ്, മാധവ്.എ, ദേവി നന്ദന.എസ്, നികിത.ഡി, സെർവിൻ പോൾ, ഏകരഥ് സുജിത്, സഹസ്രാദ്, ധാർമിക്, ആകാശ്.എസ്, നോവ, ജീവൻ.ബി, പാർവതി ചന്ദ്ര, അഭിരാം അനൂപ്, വിവേക്.എസ് എന്നീ 16 കുട്ടികൾ ചാമ്പ്യൻമാരായി.

കണക്കിനെയും തോൽപിച്ച് 700 കുട്ടിക്കുറുമ്പുകൾ

0 Comments

Leave a comment