/uploads/news/1767-IMG-20200518-WA0011.jpg
Events

നവദമ്പതികൾക്ക് പോലീസ് സ്റ്റേഷനിൽ വിവാഹ സൽക്കാരം


മംഗലപുരം: നവദമ്പതികൾക്ക് മംഗലപുരം പോലീസ് സ്റ്റേഷനിൽ വിവാഹ സൽക്കാരം നടത്തി. നവദമ്പതികളായ മംഗലപുരം സ്വദേശിയായ ശ്യാമിനെയും വർക്കല സ്വദേശിയായ അനഘയെയുമാണ് മംഗലപുരം പോലീസ് സ്റ്റേഷനിൽ സൽക്കരിച്ചത്. കഴിഞ്ഞ മാർച്ച് 29 നാണ് ശ്യാമിൻ്റെയും അനഘയുടെയും വിവാഹം മംഗലപുരം സഫാ ഓഡിറ്റോറിയത്തിൽ നടത്താനിരുന്നത്. എന്നാൽ കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ മൂലം വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ17-ന് വധുവിന്റെ വീട്ടിൽ വെച്ചു വളരെ ലളിതമായ രീതിയിൽ ചടങ്ങു നടത്തുകയായിരുന്നു. അതിനെ തുടർന്ന് നവ ദമ്പതികൾക്ക് മധുരം നൽകുവാനും ആശംസകൾ അറിയിക്കുവാനും മംഗലപുരം പോലീസ് തീരുമാനിച്ചു. ഇരുവരെയും സ്റ്റേഷനിൽ വരുത്തി കേക്ക് മുറിച്ചു മധുരം നൽകുകയും ചെയ്തു. ലോക്ക്ഡൌൺ നിബന്ധനകൾ പാലിച്ചതിന് അഭിനന്ദനങ്ങൾ അറിയിച്ചാണ് നവ ദമ്പതികളെ മംഗലാപുരം സി.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ യാത്ര അയച്ചത്.

നവദമ്പതികൾക്ക് പോലീസ് സ്റ്റേഷനിൽ വിവാഹ സൽക്കാരം

0 Comments

Leave a comment