/uploads/news/1651-IMG-20200406-WA0031.jpg
Events

നാടിനായി വിവാഹം മാറ്റി വച്ച് പോലീസും ഡോക്ടറും


പോത്തൻകോട്: നാടിനു മാതൃകയായി മാറിയിരിക്കുകയാണ് കൊറോണയെ ചെറുക്കാനായി വിവാഹം മാറ്റി വച്ച പ്രതിശ്രുത വധൂവരന്മാരായ പോലീസും ഡോക്ടറും. വിതുര സ്വദേശിയായ പ്രസാദും പോത്തൻകോട് സ്വദേശിനി ആര്യയുമാണ് തങ്ങളുടെ വിവാഹം മാറ്റി വെച്ചത്. പ്രസാദ് തിരുവനന്തപുരം ട്രാഫിക് പോലീസിലും, ഡോക്ടർ ആര്യ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമാണ് സേവനമനുഷ്ടിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച 11.40നും 12.20 നും ഇടയിൽ പോത്തൻകോട് എം.റ്റിയിൽ നടക്കേണ്ടിയിരുന്നതാണ് തങ്ങളുടെ വിവാഹം. എന്നാൽ നാട്ടിൽ കൊറോണ മഹാമാരിയിൽ പെട്ട് ലോക്ഡൗണിൽ ആയതോടെ ഇവരും 2 വഴികളിലൂടെ പൂർണ്ണമായി സേവനത്തിൻ്റെ പാതയിലായി. തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. വിവാഹ സമയം ഇരുവരും കോവിഡ് 19 വൈറസിൽ നിന്നു നാടിനെ രക്ഷിക്കാൻ ഡ്യൂട്ടിയിലാണ്.

നാടിനായി വിവാഹം മാറ്റി വച്ച് പോലീസും ഡോക്ടറും

0 Comments

Leave a comment