മണ്ണന്തല; തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മണ്ണന്തല വികസന സമിതി സംഘടിപ്പിക്കുന്ന മണ്ണന്തല ഓണം ഫെസ്റ്റിന് തുടക്കമായി. വിളംബര ഘോഷയാത്രക്ക് ശേഷം നടന്ന ഉദ്ഘാടന പൊതു സമ്മേളനത്തിൽ വച്ച് മണ്ണന്തല ഓണം ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഫെസ്റ്റിന്റെ രക്ഷാധികാരി കൂടിയായ വി.മുരളീധരൻ എംഎൽഎ നിർവഹിച്ചു.
ഫെസ്റ്റിന്റെ പ്രസിഡൻറും തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ കായിക സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയൻ അധ്യക്ഷനായിരുന്നു. നാടിന്റെ കൂട്ടായ്മയും, സൗഹൃദവും, സാഹോദര്യവും, ആഘോഷമാക്കുന്നതിനോടൊപ്പം കലാസാംസ്കാരിക പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് മണ്ണന്തല വികസന സമിതി മണ്ണന്തല ഓണം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഫെസ്റ്റിനോടനുബന്ധിച്ച് നാലാഞ്ചിറയിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര കുളത്തിന് സമീപമുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സമാപിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി മണ്ണന്തല കുളത്തിൽ ബോട്ടിംഗ് സൗകര്യം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിവിധ കലാപരിപാടികൾ, മെഗാ ഷോകൾ, ഗാനമേളകൾ, നാടകങ്ങൾ, നാടൻ കലാരൂപങ്ങൾ, കൈകൊട്ടിക്കളി മത്സരം, മിമിക് ഷോ, ഫുഡ് സ്റ്റാളുകൾ, വിവിധ വ്യാപാരം സ്റ്റാളുകൾ, കാർഷിക വിപണ സ്റ്റാളുകൾ അതോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദ പരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക് എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ജയകുമാർ, മണ്ണന്തല റാണിഗിരി ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ ചുണ്ടക്കാട്ടിൽ, മണ്ണന്തല മലങ്കര സിറിയൻ കാത്തലിക് ചർച്ച് വികാരി ഫാദർ ജോൺസൺ കൊച്ചുതുണ്ടിൽ, മണ്ണന്തല എൻഎസ്എസ് കരയോഗം പ്രസിഡൻറ് രഘുകുമാർ, എസ്എൻഡിപി നേതാവ് ഡി. പ്രേം രാജ്, ബിജെപി മണ്ഡലം പ്രസിഡൻറ് എസ്.എസ്.സുനിൽ, വിവിധ വാർഡുകളിലെ കൗൺസിലർമാർ, ഫെസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിൽ വിവിധ തലങ്ങളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും, പ്രമുഖ വ്യക്തികളെയും വി.മുരളീധരൻ എംഎൽഎ ആദരിച്ച് മൊമെന്റോ നൽകി. 22ന് തുടങ്ങിയ ഫെസ്റ്റ് 31 നാണ അവസാനിക്കുന്നത്.
ഫെസ്റ്റിന്റെ ഭാഗമായി മണ്ണന്തല കുളത്തിൽ ബോട്ടിംഗ് സൗകര്യം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിവിധ കലാപരിപാടികൾ, മെഗാ ഷോകൾ, ഗാനമേളകൾ, നാടകങ്ങൾ, നാടൻ കലാരൂപങ്ങൾ, കൈകൊട്ടിക്കളി മത്സരം, മിമിക് ഷോ, ഫുഡ് സ്റ്റാളുകൾ, വിവിധ വ്യാപാര, കാർഷിക വിപണ സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കും വിനോദ പരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്





0 Comments