*സ്വാതന്ത്ര്യദിന സന്ദേശം* രാജ്യത്തെ പതിനായിരങ്ങൾ പതിറ്റാണ്ടുകളായി ബ്രിട്ടീഷ് ഭരണകൂടത്തിനോട് അടരാടി നേടിയ രാജ്യത്തിന്റെ സ്വതന്ത്ര്യം കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. അഴിമതിയും വർഗീയതയും സ്വജന പക്ഷപാതവും രാജ്യത്തെ കാർന്നു തിന്നു കൊണ്ടിരിയ്ക്കുന്നു. രാജ്യം ഇപ്പോൾ ഭരിക്കുന്നവരും, മുൻപു ഭരിച്ചവരും ഭരണത്തിന് അകത്തു നിന്നും പുറത്തു നിന്നും പിന്തുണച്ചവരും രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാതെ അവരും അഴിമതിയുടെയും ഫാസിസത്തിന്റെയും ഒക്കെ വക്താക്കളായി മാറുന്നു.ഈ സാഹചര്യത്തിൽ രാജ്യത്തെ കാർന്നു തിന്നുന്ന അഴിമതിയും, ഫാസിസവും, സ്വജന പക്ഷപാതവും തുടച്ചു മാറ്റുവാൻ മറ്റൊരു സ്വാതന്ത്ര്യ സമരത്തിൽ നാം അണിചേരുവാൻ സമയമായിരിയ്ക്കുന്നു. അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അഴിമതിക്കും, ഫാസിസത്തിനും എതിരെ ആരംഭിച്ചിരിയ്ക്കുന്ന ഈ സമ്പൂർണ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ രാജ്യസ്നേഹികളായ മുഴുവൻ ജനങ്ങളും അണിചേരണമെന്ന് അഭ്യർത്ഥിയ്ക്കുന്നു. മെൽവിൻ വിനോദ്, കൺവീനർ, ആം ആദ്മി പാർട്ടി,തിരുവനന്തപുരം.