ഇന്ന് നമ്മുടെ മാതൃരാജ്യം സ്വാതന്ത്ര്യദിനം ആചരിക്കുകയാണ്. ഈ സ്വാതന്ത്ര്യം വാങ്ങിയെടുക്കുന്നതിനു വേണ്ടി ധീരരക്തസാക്ഷിത്വം വഹിക്കുകയും സ്വാതന്ത്ര്യ പോരാട്ടത്തിൽ ഏർപ്പെടുകയും ചെയ്ത മുഴുവൻ പോരാളികളെയും രക്തസാക്ഷികളെയും നാം അനുസ്മരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന് ഒരു ദിശാബോധം നൽകി ഒന്നാം സ്വാതന്ത്ര്യസമര സമയം അവതരിച്ച ബഹദൂർഷാ അടക്കം മഹാത്മജി, ബഹുമാന്യനായ നെഹ്റു, അബ്ദുൽ കലാം ആസാദ് ഉൾപ്പെടെയുള്ള മുഴുവൻ ദേശീയ നേതാക്കന്മാരെയും നമ്മൾ അനുസ്മരിക്കുകയാണ്. ഹിന്ദുവും, മുസ്ലിമും, ക്രൈസ്തവനും ബുദ്ധനും തോളോടു തോളുരുമ്മി പടപൊരുതി നേടിയെടുത്ത ഈ സ്വാതന്ത്ര്യം നമുക്ക് വിലമതിക്കാനാവാത്തതാണ്. അതു കൊണ്ട് നമ്മുടെ നാട്ടിൽ മാനവ മൈത്രിയും സ്നേഹസാഹോദര്യവും സന്തോഷവും നിലനിൽക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. എല്ലാ പേർക്കും സ്വാതന്ത്ര്യദിനാശംസകൾ.