/uploads/news/news_മിഡിൽ_ഈസ്റ്റിൽ_നിന്നും_ഇനി_വേ​ഗത്തിൽ_നാട..._1677072697_8147.jpg
FOREIGN

മിഡിൽ ഈസ്റ്റിൽ നിന്നും ഇനി വേ​ഗത്തിൽ നാട്ടിലേക്ക് പണമയക്കാം. എച്ച്.ഡി.എഫ്.സി ബാങ്കും - ലുലു എക്‌സ്‌ചേഞ്ചും കരാറിൽ ഒപ്പു വെച്ചു.


യു.എ.ഇയിലെ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് വേ​ഗത്തിൽ പണമയക്കുന്നതിന് വേണ്ടി രാജ്യത്തെ  ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്.ഡി.എഫ്.സിയും യു.എ.ഇ ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ ലുലു എക്‌സ്‌ചേഞ്ചും തമ്മിൽ  ധാരണപത്രത്തിൽ ഒപ്പു വെച്ചു. ഇതിലൂടെ എച്ച്.ഡി.എഫ്.സിയുടെ ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് വഴി ഇന്ത്യയിലേക്കു പണമയയ്ക്കാൻ ഇനി മുതൽ ലുലു എക്സ്ചേഞ്ചിൽ സൗകര്യം ലഭിക്കും. 

ഈ പങ്കാളിത്തം ആദ്യം യു.എ.ഇയിൽ നിന്ന്, ഇന്ത്യയിലേക്കുള്ള പണമിടപാടിന് 'RemitNow2India' എന്ന സേവനമാണ് ലഭിക്കുക. 

ഇന്ത്യക്കും ജി.സി.സി.ക്കും ഇടയിൽ നൂലാമാലകളില്ലാതെ അതിർത്തി കടന്നുള്ള പണമിടപാടുകൾ  ശക്തിപ്പെടുത്തുന്നതിനുള്ള കരാറാണിത്. 
ആദ്യ ഘട്ടത്തിൽ, ലുലു എക്സ്ചേഞ്ചിന്റെ വൈദഗ്ധ്യവും സുരക്ഷിതവുമായ ചട്ടക്കൂടുപയോഗിച്ച് 'RemitNow2India' എന്ന പേരിൽ ഒരു ഡിജിറ്റൽ ഇൻവേർഡ് റെമിറ്റൻസ് സേവനം ആരംഭിച്ചു കഴിഞ്ഞു. യു.എ.ഇ താമസക്കാർക്ക് എച്ച്.ഡി.എഫ്.സിയുടെ ഡിജിറ്റൽ IMPS, NEFT വഴി ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും ഇനി മുതൽ പണമയയ്‌ക്കാൻ സാധിക്കും.

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിൽ ലുലു ഫോറെക്‌സും എൻ.ബി.എഫ്‌.സി ഡിവിഷൻ ലുലു ഫിൻസെർവും തമ്മിലുള്ള നിലവിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഈ പങ്കാളിത്തം സഹായകരമാകും. 
 
ഒരു ബാങ്ക് എന്ന നിലയിൽ യു.എ.ഇയിലെ  ഇന്ത്യൻ പ്രവാസികൾക്ക് സൗകര്യപ്രദവും,  തടസ്സങ്ങളില്ലാതെയും പണമയയ്ക്കാൻ സഹായിക്കാൻ ഈ കരാറിലൂടെ സാധ്യമാകുമെന്ന് 
 എച്ച്‌ഡിഎഫ്‌സി ബാങ്ക് റീട്ടെയിൽ ബ്രാഞ്ച് ബാങ്കിംഗ് ഗ്രൂപ്പ് തലവൻ അരവിന്ദ് വോഹ്‌റ പറഞ്ഞു,  കൂടാതെ   ലുലു എക്‌സ്‌ചേഞ്ചിന്റെ ജീവനക്കാർ, ഉപഭോക്താക്കൾ, മറ്റ് പങ്കാളികൾ എന്നിവരിൽ നിന്നുള്ള പണമയയ്‌ക്കലിലേക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന് അവസരം ലഭിക്കുമ്പോൾ  ലുലു എക്‌സ്‌ചേഞ്ചിന് വിശാലമായ ശൃംഖലയുള്ള ഒരു വിശ്വസനീയമായ ഒരു ബന്ധം ഇതിലൂടെ സ്ഥാപിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എച്ച്.ഡി.എഫ്.സി ബാങ്കുമായി പങ്കാളിത്തം നേടുന്നതിലും ഡിജിറ്റൽ ബാങ്കിംഗ് സൊല്യൂഷനുകളിൽ പണമടയ്ക്കൽ ഒരു സേവന പ്ലാറ്റ്‌ഫോം പ്രവർത്തനക്ഷമമാക്കുന്നതിലും തങ്ങൾ  സന്തുഷ്ടരാണെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. യു.എ.ഇ-ഇന്ത്യ പേയ്‌മെന്റ് കോറിഡോർ ലോകത്തിലെ ഏറ്റവും വലിയ ഒന്നാണെന്നും. ഈ പങ്കാളിത്തം യു.എ.ഇയിൽ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് പണമിടപാട് സുഗമമാക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക്  ജി.സി.സിയുടെ എല്ലാ ഭാഗത്തും സാന്നിധ്യമുണ്ട്. നല്ല മനസ്സും വിശ്വാസവും നിയന്ത്രണ സാങ്കേതിക വിദ്യയും വിപുലമായ സേവന ശൃംഖലയും ഉപയോഗിച്ച് ഈ പങ്കാളിത്തം ഓൺലൈൻ, ഓഫ്‌ലൈൻ സംരംഭങ്ങളിലൂടെ ഇരുകൂട്ടരും വിപുലീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇ താമസക്കാർക്ക് എച്ച്.ഡി.എഫ്.സിയുടെ ഡിജിറ്റൽ IMPS, NEFT വഴി ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും ഇനി മുതൽ പണമയയ്‌ക്കാൻ സാധിക്കും.

0 Comments

Leave a comment