കോവളം: വിഴിഞ്ഞം തുറമുഖ കമ്പനിയായ അദാനി ഗ്രൂപ്പ് ആയിരം ഓക്സിജൻ സിലിണ്ടറുകൾ സർക്കാറിന് കൈമാറിക്കൊണ്ട് സംസ്ഥാന സർക്കാറിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി എന്നിവർ ചേർന്ന് സിലിണ്ടറുകൾ ഏറ്റുവാങ്ങി കേരള സംസ്ഥാന മെഡിക്കൽ സർവീസ് കോർപ്പറേഷന് കൈമാറി. കോവിഡിന്റെ ഒന്നാം തരംഗം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയെ മന്ത്രിമാർ അഭിനന്ദിച്ചു. വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിസിൽ സി.ഇ.ഒ ഡോ. ജയകുമാർ, അദാനി കോർപ്പറേറ്റ് വിഭാഗം മേധാവി സുശീൽ നായർ, ഹോവേ പ്രോജക്ട് ഡയറക്ടർ എത്തിരാജൻ രാമചന്ദ്രൻ, അദാനി ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധതാ വിഭാഗം ദക്ഷിണേന്ത്യാ മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.