/uploads/news/news_കൊച്ചി_കോര്‍പ്പറേഷന്‍_സെക്രട്ടറിയെ_വളഞ്ഞ..._1678964052_111.png
KERALA

കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയെ വളഞ്ഞിട്ട് തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കൊച്ചി: ബ്രഹ്‌മപുരം വിഷയത്തിൽ കോൺഗ്രസ് നടത്തിയ കൊച്ചി കോർപ്പറേഷൻ ഉപരോധം അക്രമാസക്തമായി. വ്യാപക അക്രമങ്ങളാണ് ഉണ്ടായത്. ഓഫീസിലെത്തിയ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. കോർപ്പറേഷൻ സെക്രട്ടറി അബ്ദുൾ ഖാദറിനെയും, ക്ലർക്ക് വിജയകുമാറിനെയും വളഞ്ഞിട്ടാണ് കോൺഗ്രസ് പ്രവർത്തകർ തല്ലിയത്. നാല് ജീവനക്കാരെയാണ് കോൺഗ്രസ് പ്രവർത്തകർ മർദിച്ചത്. സുഭാഷ് പാർക്കിനകത്ത് വെച്ചാണ് മർദനമുണ്ടായത്.

ഓഫീസിൽ ആരെയും കയറ്റി വിടാതെയുള്ള സമരം നടക്കില്ലെന്ന് പോലീസ് നേരത്തെ തന്നെ അറിയിച്ചതായിരുന്നു. എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഇതൊന്നും കേൾക്കാൻ തയ്യാറല്ലായിരുന്നു. ഉച്ചയോടെ ഓഫീസിൽ പ്രവേശിക്കാൻ കോർപ്പറേഷൻ സെക്രട്ടറിയും കൂടെയുള്ളവരും ശ്രമിച്ചപ്പോഴാണ് ഇവർക്ക് മർദനമേറ്റത്. കോർപ്പറേഷൻ സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ അസഭ്യം വിളിച്ച് കൊണ്ടാണ് മർദിച്ചത്.

ഓവർസിയർ സുരേഷിനും മർദനമേറ്റിട്ടുണ്ട്. രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ അസഭ്യം വിളിക്കുകയും, മർദിക്കുകയും ചെയ്ത ശേഷം കോൺഗ്രസ് പ്രവർത്തകർ ഓടിച്ചിരുന്നു. അതിന് ശേഷമാണ് ഈ സംഭവം നടന്നത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കൊച്ചി ഡിസിസിയുടെ നേതൃത്വത്തിൽ ഉപരോധസമരം ആരംഭിച്ചത്. ഒരു ജീവനക്കാരനെ പോലും കോർപ്പറേഷൻ ഓഫീസിലേക്ക് കടക്കാൻ അനുവദിക്കരുതെന്നാണ് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞത്.

നേരത്തെ ആറ് ജീവനക്കാരെ സുരക്ഷിതമായി പോലീസ് കോർപ്പറേഷനുള്ളിലേക്ക് കൊണ്ടുപോയിരുന്നു. ഒറ്റയ്ക്ക് വന്ന ജീവനക്കാരനെ കണ്ടപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായത്. പ്രവർത്തകർ തന്റെ നേരെ ഓടിയെത്തുന്നത് കണ്ട ഇയാൾ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാർ ഇയാളെ പിന്നിൽ നിന്ന് ചവിട്ടി. ഇയാൾക്ക് നേരെ കുപ്പിയും വലിച്ചെറിഞ്ഞു.

അതേസമയം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉപരോധം ഉദ്ഘാടനം ചെയ്തത് മുതൽ അക്രമപ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ടായിരുന്നു കോൺഗ്രസ് പ്രവർത്തകർ.

ഉച്ചയോടെ ഓഫീസില്‍ പ്രവേശിക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയും കൂടെയുള്ളവരും ശ്രമിച്ചപ്പോഴാണ് ഇവര്‍ക്ക് മര്‍ദനമേറ്റത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ച് കൊണ്ടാണ് മര്‍ദിച്ചത്.

0 Comments

Leave a comment