പെരുമാതുറ: ജോത്യിസ് ബ്ലഡ് ഡോണോഴ്സ് & ചാരിറ്റബിൽ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സൊസൈറ്റിയുടെ മൂന്നാം വാർഷിക പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പെരുമാതുറ ഗവൺമെൻ്റ് എൽ.പി സ്കൂളിൽ ഫെബ്രുവരി ഒന്നിന് നടക്കുന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗം എം.എ.വാഹിദ് അധ്യക്ഷത വഹിക്കും. കോവിഡ് കാലത്തെ ആശുപത്രിയിലെ രക്തക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പാരിപളളി മെഡിക്കൽ കോളേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം അൻസിൽ അൻസാരി, രാജേഷ്, നസീഹ സിയാദ്, ടി.എം ബഷീർ, എ.ആർ നൗഷാദ് ഷഹീൻ ബിൻ സലിം, മുഹമ്മദ് റാഫി.എ.ആർ, ജാബിർ നജീബ് തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കായി 81290 80446, 73568 62207 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.