/uploads/news/news_ശിവസേന_നെയ്യാറ്റിൻകര_മണ്ഡലം_സമ്മേളനം_1677494763_4680.png
Local

ശിവസേന നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം


നെയ്യാറ്റിൻകര: ശിവസേന നെയ്യാറ്റിൻകര മണ്ഡലം സമ്മേളനം സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി ചെയർമാൻ അഡ്വ ഇരുമ്പിൽ വിജയൻ  ഉദ്‌ഘാടനം ചെയ്തു. ഞായറാഴ്ച വൈകുന്നേരം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി തിരുമംഗലം സന്തോഷിന്റെ അധ്യക്ഷതയിൽ  നടന്ന സമ്മേളനത്തിൽ ശിവസേന ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സുനിൽ മുഖ്യ പ്രഭാഷകനായിരുന്നു. സമ്മേളനത്തിന് ജില്ലാ സെക്രട്ടറി ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, ശാസ്തമംഗലം ഹരി, പേരൂർക്കട ഷിബു, ഒറ്റശേഖരമംഗലം വിനീത്, ആറ്റുകാൽ സുരേഷ്, ബിജെപി നേതാവ് അഡ്വ രഞ്ജിത്ത് ചന്ദ്രൻ, പരശുവയ്ക്കൽ  എന്നിവർ ആശംസകൾ നേർന്നു.
 
യോഗത്തിൽ  മണ്ഡലം പ്രസിഡന്റ് വൈശാഖ്, മണ്ഡലം സെക്രട്ടറി ശിവപ്രകാശ്, വർക്കിംഗ് പ്രസിഡന്റ് മൈലച്ചൽ പ്രഭാകരൻ നായർ, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി  വെൺപകൽ ജയകുമാർ, ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ, ഷിബു, ആറാലുമൂട് ഷിബു, വൈ. പ്രസിഡന്റ് ശിവൻകുട്ടി ട്രഷറർ അരങ്കമുകൾ അനീഷ്, വനിതാ സേന പ്രസിഡന്റ് ആർ.മീന എന്നിവരെ പുതിയ ഭരണ സമിതിയായി തെരഞ്ഞെടുത്തു .

പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

0 Comments

Leave a comment