തിരുവനന്തപുരം: വരുംതലമുറക്ക് അയ്യപ്പന്റെ മുഖമായി തന്നെയായിരിക്കും ഓര്‍മ വരികയെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ പരാമര്‍ശത്തിന് എതിരെ ഭക്തര്‍. ആറ്റുകാല്‍ പൊങ്കാലയ്ക്കായി എത്തിയ ഭക്തരാണ് ഉണ്ണി മുകുന്ദന്റെ പ്രസ്താവന തള്ളിക്കളഞ്ഞത്.
ഉണ്ണി മുകുന്ദൻ ഒരു നടൻ മാത്രമാണെന്നും, അദ്ദേഹത്തെ അയ്യപ്പനായി കാണാൻ സാധിക്കില്ലായെന്നും ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ സ്ത്രീകൾ പറഞ്ഞു. അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണാൻ സാധിക്കുകയുള്ളുവെന്നും ഇത് ഒരു തെറ്റായ അഭിപ്രായമാണെന്നും അവർ പറഞ്ഞു.
'അങ്ങനെയൊന്നും കാണില്ല, അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണുകയുള്ളൂ. ഉണ്ണി മുകുന്ദൻ വന്നിട്ടൊന്നും യാതൊരു രക്ഷയുമില്ല. അത് തെറ്റായ അഭിപ്രായമാണ്. ഞങ്ങൾ അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണുകയുള്ളൂ'.
ഉണ്ണിമുകുന്ദനെ അയ്യപ്പനായിട്ട് കാണാന്‍ പറ്റുമോ. ഭഗവാന്‍ എപ്പോഴും ഭഗവാന്‍ തന്നാ. ഉണ്ണി മുകുന്ദന്‍ ഒരു നടനാണ്. അദ്ദേഹം അങ്ങനെ പറഞ്ഞതിനോട് ഞങ്ങള്‍ യോജിക്കുന്നില്ല. ഭഗവാനെ നമ്മള്‍ എന്നും തൊഴുന്നതാണ്. ഞങ്ങളുടെ അയ്യപ്പനായി ഉണ്ണി മുകുന്ദനെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. ഭഗവാന്‍ ചെയ്തതൊന്നും ഉണ്ണി മുകുന്ദന്‍ ചെയ്തിട്ടില്ലല്ലോ. ചെയ്യത്തുമില്ലല്ലോ എന്നാണ് വേറൊരു ഭക്ത ചോദിച്ചത്.
അയ്യപ്പന്റെ മുഖം മനസില്‍ വരുമ്പോള്‍ നമുക്ക് ആ രൂപം തന്നെയേ വരികയുള്ളൂ. ഉണ്ണി മുകുന്ദന്‍ പറഞ്ഞതിനോട് ഒരിക്കലും യോജിക്കുന്നില്ല. സിനിമയിലെ കഥാപാത്രം ചെയ്തതല്ലേ. അതിനെ അങ്ങനെ ഒന്നും കാണാന്‍ പറ്റില്ല എന്നാണ് പൊങ്കാലയ്ക്കെത്തിയ സ്ത്രീകളുടെ പ്രതികരണം. സിനിഫൈല്‍ എന്ന യൂ ട്യൂബ് ചാനലിനോടായിരുന്നു ഭക്തരുടെ പ്രതികരണം.
നേരത്തെ 'വനിത'ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണി മുകുന്ദന്റെ പരാമര്‍ശം. ഇനി ഓരോ മണ്ഡലകാലത്തും മാളികപ്പുറം സിനിമ ആളുകള്‍ കാണുമ്പോള്‍ അയ്യപ്പനായിട്ട് തന്റെ മുഖമാവും വരുംതലമുറ കാണാന്‍ പോകുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. നടന്റെ ഈ പരാമർശത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തോടാണ് സ്ത്രീകൾ പ്രതികരിച്ചത്. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ചുള്ള കലാപരിപാടികള്‍ കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ ആയിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്.
'അങ്ങനെയൊന്നും കാണില്ല, അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണുകയുള്ളൂ. ഉണ്ണി മുകുന്ദൻ വന്നിട്ടൊന്നും യാതൊരു രക്ഷയുമില്ല. അത് തെറ്റായ അഭിപ്രായമാണ്. ഞങ്ങൾ അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണുകയുള്ളൂ'.
0 Comments