കഴിഞ്ഞ 15 ദിവസമായി കഴക്കൂട്ടം മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു മുസ്ലിം സംയുക്തവേദി ചെയർമാൻ പാച്ചല്ലൂർ അബ്ദുൽ സലീം മൗലവിയും കേശവദാസപുരം മുസ്ലിം ജമാഅത്ത് ഇമാം പാനിപ്പറ ഇബ്രാഹിം, അട്ടക്കുളങ്ങര മുസ്ലിം ജമാഅത്ത് ഇമാം ഫത്തഹുദീൻ റഷാദിയും സമരപന്തൽ സന്ദർശിച്ചു. 2017-ൽ നടന്ന അലൈൻമെന്റ് 2018-ൽ അട്ടിമറിച്ചതിനെതിരെയാണ് കഴിഞ്ഞ 15 ദിവസമായി ജമാഅത് നിവാസികൾ സത്യാഗ്രഹം നടത്തുന്നത്. കടക്കൽ അബ്ദുൽ അസീസ് മൗലവി ഉൾപ്പെടെയുള്ള പണ്ഡിതന്മാർ സമരപ്പന്തൽ സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്കാരാനന്തരം നൂറു കണക്കിന് വിശ്വാസികൾ സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മസ്ജിദിന് മുൻപിൽ ഒരുമിച്ചു കൂടാറുണ്ട്.