വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് 83 ലക്ഷം രൂപാ മുടക്കി നിർമ്മിച്ച ഓഫീസ്- കം - ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം 2016 ഫെബ്രുവരി 24-നു നടത്തിയെങ്കിലും കെട്ടിടത്തിന് പഞ്ചായത്ത് നമ്പറിട്ടു നൽകാത്തതിനാൽ കെട്ടിടം ഉപയോഗിയ്ക്കാൻ കഴിയാതിരിയ്ക്കുകയായിരുന്നു. എന്നാൽ ആം ആദ്മി പാർട്ടി പഞ്ചായത്ത് അധികാരികൾക്ക് നൽകിയ നിവേദനങ്ങളുടേയും സമർദ്ദങ്ങളുടേയും ഫലമായി 2018 ഏപ്രിൽ 20 - ആം തീയതി കെട്ടിടത്തിന് നമ്പറിടുകയും പ്രവർത്തനാനുമതി നൽകുകയും ചെയ്തിരുന്നു. അതിൻപ്രകാരം നാളെ (ഒക്ടോബർ 8) കെ എസ് ആർ ടി സി ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് പ്രവർത്തനം ആരംഭിക്കുകയാണ്.