<p>തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ കഴക്കൂട്ടം മുസ്ലിം ജമാഅത്തിന്റെ മുൻപിൽ 4 നൂറ്റാണ്ടിൽ പരം പഴക്കമുള്ള മഖാമും അനുബന്ധ പ്രദേശങ്ങളും ഹൈവേ വികസനത്തിന്റെ പേരിൽ ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നു വരുന്ന സത്യാഗ്രഹ സമരത്തിന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയും പോഷക പ്രസ്ഥാനങ്ങളും കഴക്കൂട്ടം മുസ്ലിം ജമാഅത്തിന്റ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഇന്നലെ നടന്ന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി ഉൽഘാടനം നിർവഹിച്ചു.</p>