കഴക്കൂട്ടം : കഴക്കൂട്ടം മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഹജ്ജ് പഠന ക്യാമ്പ്' 2018 ജൂലൈ 7 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ജമാഅത്ത് ഹാളിൽ വെച്ച്സംഘടിപ്പിക്കുന്നു. ക്യാമ്പിന് പ്രസിദ്ധ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ ഓണമ്പള്ളി അബ്ദുൽ സലാം മൗലവി നേതൃത്വം നൽകുന്നു.ക്യാമ്പിൽ ഹജ്ജിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ അടങ്ങിയ ദൃശ്യആവിഷ്കാരം ഉണ്ടായിരിക്കും. കണിയാപുരം ഷിഫാ ഹോസ്പിറ്റലിലെ ഡോക്ടർ അബ്ദുൽ റഷീദ് മെഡിക്കൽ ഗൈഡൻസിന് നേതൃത്വം നൽകും. കഴക്കൂട്ടം മുസ്ലിം ജമാഅത്ത് ഇമാം ഹാരിസ് മൗലവി ഉൽഘാടനവും ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ അധ്യക്ഷതയും നിർവഹിക്കും. ജമാഅത്ത് സെക്രട്ടറി അബ്ദുൽ വാഹിദ് സംസാരിക്കും.