കഴക്കൂട്ടം : 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പരിപാലന സമിതി ബക്കറ്റ് കളക്ഷനിലൂടെ സ്വരൂപിച്ച 1,11,111 രൂപയുടെ ചെക്ക് കഴക്കൂട്ടം മുസ്ലിം ജമാഅത്ത് പള്ളി അങ്കണത്തിൽ വെച്ച് ജമാഅത് പ്രസിഡന്റ് അബ്ദുൽ ഗഫൂർ സെക്രട്ടറി അബ്ദുൽ വാഹിദ്, മറ്റു പരിപാലന സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. കെ. പ്രശാന്തിന് കൈമാറി