കഴക്കൂട്ടം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കഴക്കൂട്ടം യൂണിറ്റ് സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനായി ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടം യൂണിറ്റ് പ്രസിഡന്റ് എസ്. എസ്. ബിജു, സെക്രട്ടറി എം, എ, ഷാജി, വൈസ് പ്രസിഡണ്ട് നിസ്സാം എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി.