ദേവസ്വം ബോർഡിൽ ജോലി കൊടുക്കാമെന്നു പറഞ്ഞു ഇന്റർവ്യൂവിനു ആളിനെ വിളിക്കുകയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെന്നു പരിചയപെടുത്തുന്ന ആരെയെങ്കിലും കൊണ്ടിരുത്തി, ദേവസ്വം ബോർഡ് ഗസ്റ്റ് ഹൌസിലും അല്ലെങ്കിൽ മറ്റേതെങ്കിലും ഗസ്റ്റ് ഹൌസിലോ വിളിച്ചു കൊണ്ടുപോയി ഇന്റർവ്യൂ എന്ന രീതിയിൽ ഒരു പ്രഹസനം നടത്തും. അവിടെ വെച്ച് ടോക്കൺ അഡ്വാൻസ് വാങ്ങിക്കുന്നു. 2.5 ലക്ഷമോ 5 ലക്ഷമോ അഡ്വാൻസായി വാങ്ങും. തുടർന്ന് നിയമന ഉത്തരവ്, പതിനഞ്ചോ ഇരുപതോ ദിവസം കഴിഞ്ഞു കൊടുക്കുന്നു. ആ നിയമന ഉത്തരവ് കൊടുക്കുമ്പോൾ തന്നെ ബാക്കി പൈസ കൂടി വാങ്ങുന്നു. അങ്ങനെ 8 പേർക്ക് നിയമന ഉത്തരവ് കൊടുക്കുകയും 8 പേരും ദേവസ്വം ബോർഡ് ഓഫിസിലേക്ക് നിയമന ഉത്തരവുമായി ചെല്ലുന്ന സമയത്താണ് അവർ പറ്റിക്കപ്പെടുകയാണെന്ന് മനസ്സിലാവുന്നതും ഇത്തരത്തിലുള്ള പരാതികൾ ഉണ്ടാവുന്നതും.