കഴക്കൂട്ടം : റോഡ് വികസനത്തിന്റെ പേരിൽ 4 നൂറ്റാണ്ടു പഴക്കമുള്ള മഖാമും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടായ്മയും പ്രാർത്ഥന മജ്ലിസും നടന്നു. ഹംദാൻ ഫൌണ്ടേഷൻ ചെയർമാനായ കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി, ഉൽഘാടനം ചെയ്തു. സയ്യിദ് ഉബൈദ് കോയ തങ്ങൾ ദുആയ്ക്ക് നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡണ്ട് എ.അബ്ദുൽ ഗഫൂർ അധ്യക്ഷത നിർവഹിച്ചു. കഴക്കൂട്ടം ഇമാം. കെ. എ. ഹാരിസ് മൗലവി റഷാദി,ജമാഅത്ത് ജനറൽ സെക്രട്ടറി എസ്.എ. അബ്ദുൽ വാഹിദ്, വിവിധ മഹല്ല്കളിലെ ഇമാമുമാരും ഭാരവാഹികളുമായ ഉവൈസ് അമാനി, അബ്ദുൽ ലത്തീഫ് ദാരിമി, അൽ അമീൻ റഹ്മാനി, ഹസൻ ബസ്വരി മൗലവി, താഹ ദാരിമി, നൗഷാദ് മന്നാനി, സിയാദ് റഷാദി, മീരാൻ ബാഖവി, അൻവറുദ്ദീൻ അൻവരി തുടങ്ങിയവർ കൂട്ടായ്മയിൽ പങ്കെടുത്തു.