തട്ടിപ്പു വീരൻ അജി ബി റാന്നി വീണ്ടും അറസ്റ്റിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ലെറ്റർ പാഡും ഔദ്യോഗിക സീലും വ്യാജമായി നിർമ്മിച്ച് വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിക്കൊടുത്ത് പണം വാങ്ങി പറ്റിച്ച കേസിലാണ് ഇയാൾ വീണ്ടും അറസ്റ്റിലായത് . തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ഔദ്യോഗികമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന അജി തിരുവിതാംകൂർ ദേവസ്വം ബോർഡിനും, മലബാർ ദേവസ്വം ബോർഡിനും കീഴിലുള്ള പല സ്ഥാപനങ്ങളിലും നിയമനം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു പലരെയും ഇന്റർവ്യൂ അടക്കം നടത്തി വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കി നൽകി പറ്റിച്ചിരുന്നു.ഈ കേസിൽ 2016-ൽ ഇയാളെ പോലീസ് പിടികൂടിയിരുന്നു.2.5 ലക്ഷം മുതൽ 5 ലക്ഷം വരെ ഇയാൾ ഓരോരുത്തരിൽ നിന്നും വാങ്ങിയിരുന്നതായി നെയ്യാറ്റിൻകര ഡി. വൈ. എസ്. പി. ഹരികുമാർ പറഞ്ഞു.ഇപ്പോൾ സമാന കേസിലാണ് വീണ്ടും നെയ്യാറ്റിൻകര പോലീസ് അറസ്റ്റു ചെയ്തത്.