കഴക്കൂട്ടം: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മയും പ്രാർത്ഥന മജ്ലിസും വെള്ളിയാഴ്ച വൈകുന്നേരം 4:30-ന് ജമാഅത്ത് അങ്കണത്തിൽ വെച്ച് സംഘടിപ്പിക്കുന്നു. റോഡ് വികസനത്തിന്റെ പേരിൽ 4 നൂറ്റാണ്ടു പഴക്കമുള്ള മഖാമും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നാണ് ജമാഅത്ത് കമ്മിറ്റിയുടെയും നാട്ടുകാരുടെയും ആവശ്യം. പണ്ഡിതനും വാഗ്മിയും ഹംദാൻ ഫൌണ്ടേഷൻ ചെയർമാനുമായ ഹാഫിള് കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി പരിപാടി ഉൽഘാടനം ചെയ്യും. വിവിധ മഹല്ല് ഇമാമുമാർ, ഉമറാക്കൾ, സെയ്യിദന്മാർ, പരിപാടിയിൽ സംബന്ധിക്കുമെന്ന് ജമാഅത്ത് ജനറൽ സെക്രട്ടറി എസ്.എ. അബ്ദുൽ വാഹിദ് അറിയിച്ചു.