മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിനെ എസ് ഡി പി ഐ, കാമ്പസ്ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിൽ ഏര്യാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തി. മംഗലപുരത്ത് സിപിഐഎം സംസ്ഥാന സമിതിയംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീകാര്യം അനിൽ, വി.ജയപ്രകാശ്, ആർ. ശ്രീകുമാർ , അയിലം ഉണ്ണികൃഷ്ണൻ, എസ് എഫ് ഐ ഏരിയാ പ്രസിഡൻറ് മഹാദേവൻ, കൗൺസിലർമാരായ മേടയിൽ വിക്രമൻ, സിന്ധു ശശി, സി. സുദർശനൻ കെ. എസ്. ഷീല തുടങ്ങിയവർ സംസാരിച്ചു. കഴക്കൂട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ,ശ്രീകുമാർ സ്വാഗതവും ,ഏരിയാ കമ്മിറ്റി അംഗം ബിജു എസ് എസ് നന്ദിയും പറഞ്ഞു . മംഗലപുരത്തെ ധർണ്ണയ്ക്ക് ആറ്റിപ്ര സദാനന്ദൻ, എം. ജലീൽ, വേങ്ങോട് മധു, കെ. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.