തിരുവനന്തപുരം:ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകിയ സുപ്രീം കോടതി വിധിക്കെതിരെ പ്രധിഷേധം അറിയിച്ചു കൊണ്ടു സംസ്ഥാന വ്യാപകമായി ശിവസേന ഹർത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. ആശുപത്രി അടക്കമുള്ള അവശ്യ സേവനങ്ങൾ ഹർത്താലിൽ നിന്നും ഒഴിവാക്കി.