<p>കഴക്കൂട്ടം: ട്രിവാൻഡ്രം&nbsp; സഹോദയ സോണൽ കലോത്സവം ' സൃഷ്ടടി'യ്ക്ക് പള്ളിപ്പുറം മോഡൽ പബ്ളിക് സ്കൂളിൽ 26ന് തുടക്കമാകും. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, കന്യാകുമാരി&nbsp; ജില്ലകളിൽ നിന്ന് 35 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കും.&nbsp; 26ന് രാവിലെ ഡോ. എ. സമ്പത്ത് എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും, സഹോദയ&nbsp; പ്രസിഡന്റ് തമ്പാട്ടി അദ്ധ്യക്ഷത വഹിക്കും. സി.ദിവാകരൻ എം,എൽ.എ മുഖ്യപ്രഭാഷണം നടത്തും,&nbsp; 28ന് നടക്കുന്ന സമാപനസമ്മേളനത്തിൽ സമ്മാനദാനം&nbsp; സിനി ആർട്ടിസ്റ്റുകളായ അനീഷ് രവി, അനുജോസഫ് എന്നിവർ നിർവഹിക്കും. കേരള യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ ചിന്താജെറോം മുഖ്യാഥിതിയാകും. ചടങ്ങിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ,ട്രസ്റ്റ് സെക്രട്ടറി എ.ഫിറോസ്, സ്കൂൾ പ്രിൻസിപ്പൽ ഡെൽസിജോസഫ് എന്നിവർ പങ്കെടുക്കും. എൽ.പി, യു.പി,&nbsp; ഹൈസ്കൂൾ, ഹയർസെണ്ടറി വിഭാഗങ്ങളിൽ&nbsp; നടക്കുന്ന മത്സരം ഒരേ സമയം 9 വേദികളിൽ നടക്കുമെന്ന് കഴക്കൂട്ടം പ്രസ് ക്ളബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.</p>