/uploads/news/299-IMG_20190216_172613.jpg
Local

ആലുംമൂട് ഗവ. എൽ.പി സ്കൂളിൽ പഠനോത്സവം പരിപാടി സംഘടിപ്പിച്ചു.


കണിയാപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളും വിദ്യാർത്ഥികളും കൂടുതൽ മികവിലേക്ക് ഉയരുകയാണ്. വിദ്യാലയങ്ങളിലും വിദ്യാർത്ഥികളിലും ദ്യശ്യമായിക്കൊണ്ടിരിക്കുന്ന മികവുകളുടെ നേർക്കാഴ്ചകൾ പൊതു സമൂഹവുമായി പങ്കു വയ്ക്കുന്നതിനായി ആലുംമൂട് ഗവ.എൽ.പി.സ്കൂളിൽ പഠനോത്സവം പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തങ്ങൾ സ്വായത്തമാക്കിയ ശാസ്ത്ര പരീക്ഷണങ്ങളോടൊപ്പം വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.സുനിത, വാർഡ് മെമ്പർ ആർ. ഷീജ, കണിയാപുരം എ.ഇ.ഒ ബിന്ദു.കെ.ഐ, കണിയാപുരം ബി.പി.ഒ എ.കെ.നൗഷാദ്, ഹെഡ്മിസ്ട്രസ് ജെ.നബീസത്തു ബീവി, എസ്.എം.സി.ചെയർമാൻ അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.

ആലുംമൂട് ഗവ. എൽ.പി സ്കൂളിൽ പഠനോത്സവം പരിപാടി സംഘടിപ്പിച്ചു.

0 Comments

Leave a comment