/uploads/news/2025-IMG_20210626_124300.jpg
Local

കാണാതായ യുവാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുതലപ്പൊഴി ഹാർബർ എഞ്ചിനീയറുടെ ഓഫീസ് ഉപരോധം


പെരുമാതുറ: മത്സ്യബന്ധനത്തിനിടെ മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് കാണാതായ യുവാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലപ്പൊഴി ഹാർബർ എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു. മര്യനാട് സ്വദേശി ക്രിസ്റ്റിൻ രാജിനെ (19) കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് ഉപരോധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷജിൻ സക്കീർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡന്റ് അൽ-അമീൻ.എൻ, യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡൻ്റ് അർഷിദ് അമീർ, കഠിനംകുളം ഗ്രാമപഞ്ചായത് പ്രതിപക്ഷ നേതാവ് അഡ്വ ജോസ് നിക്കോളാസ്, ഐ.എൻ.ടി.യു.സി മുതലപ്പൊഴി കൺവീനർ തൗഫീഖ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സനോബർ, ലാലു മര്യനാട്, എൽ.ഷാജഹാൻ, ജോൺസൺ മര്യനാട്, സജിത്ത്, അൻവർ, റഫീഖ്, എന്നിവർ സമരത്തിന് നേതൃത്വം നൽകി

കാണാതായ യുവാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുതലപ്പൊഴി ഹാർബർ എഞ്ചിനീയറുടെ ഓഫീസ് ഉപരോധം

0 Comments

Leave a comment