http://kazhakuttom.net/images/news/news.jpg
Local

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി ബ്ലോക്ക് തല മാർച്ചും ധർണ്ണയും നടത്തി


കഴക്കൂട്ടം: കേരളാസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) സംസ്ഥാന കൗൺസിലിന്റെ തീരുമാന പ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും നടത്താൻ തീരുമാനിച്ച പ്രകടനവും ധർണ്ണയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ് പ്രകടനവും ധർണ്ണയും നടന്നത്. പി.എഫ്.ആർ.ഡി.എ ബിൽ പുനപ്പരിശോധിക്കുകയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുകയും ചെയ്യുക. പ്രായമേറിയ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക, മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി സംഘടനയുമായി ചർച്ച ചെയ്തു നടപ്പാക്കുക, മെഡിക്കൽ അലവൻസ് കാലോചിതമായി വർദ്ധിപ്പിക്കുക, യു.ജി.സി / എ.ഐ.സി.റ്റി.ഇ/മെഡിക്കൽ എഡ്യൂക്കേഷൻ പെൻഷൻകാർക്കുള്ള പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പാക്കുക, 20 വർഷം സർവീസിന് പൂർണ്ണ പെൻഷൻ അനുവദിക്കുക, എക്സ് ഗ്രേഷ്യാ പെൻഷൻകാർക്ക് മറ്റു പെൻഷൻകാർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക, വൺ റാങ്ക് വൺ പെൻഷൻ പദ്ധതി സ്റ്റേജ് ആനുകൂല്യത്തോടെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടത്. കഴക്കൂട്ടം പോസ്റ്റ് ഓഫീസിന് മുന്നിൽ കെ.എസ്.എസ്.പി.യു കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബ്ലോക്ക് തല ധർണ്ണ നടന്നു. മേടയിൽ വിക്രമൻ ഉത്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് പി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ എ.ഐ.റ്റി.യു.സി പ്രതിനിധി കെ.നിർമ്മല കുമാർ, ആൾ ഇന്ത്യ ഹോസ്റ്റൽ ആൻറ് ആർ.എം.എസ് സോഷ്യലിസ്റ്റ് അസോസിയേഷൻ നേതാവ് മധുസൂധനൻ നായർ എന്നിവർ പങ്കെടുത്തു. തങ്ങളുടെ ആവശ്യങ്ങൾ അടിയന്തിരമായി അനുവദിക്കാനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു പോത്തൻകോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബ്ലോക്ക് തല ധർണ്ണ കണിയാപുരം, ആലുംമൂട് ജങ്ഷനിൽ നടന്നു. തിരു. ജില്ലാ പഞ്ചായത്തംഗം ജലീൽ ഉദ്ഘാടനം ചെയ്തു. തിരു: മുൻ ജില്ലാ പഞ്ചായത്തംഗം ജി.സതീശൻ നായർ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.ഭാസ്ക്കരൻനായർ, കെ.എസ്.എസ്.പി.യു തിരു: ജില്ലാ കമ്മിറ്റി അംഗം കെ.തങ്കപ്പൻ നായർ കോ-ഓർഡിനേഷൻ ഓഫ് പെൻഷനേഴ്സ് പ്രതിനിധികൾ, വർഗ്ഗ ബഹുജന സംഘടനാ നേതാക്കൾ സംസാരിച്ചു.

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി ബ്ലോക്ക് തല മാർച്ചും ധർണ്ണയും നടത്തി

0 Comments

Leave a comment