http://kazhakuttom.net/images/news/news.jpg
Local

തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ പൂർവ വിദ്യാർത്ഥി സംഘടന വാർഷിക പൊതുയോഗവും സംഗമവും മെയ് ഒന്നിന്


കഴക്കൂട്ടം: തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗവും സംഗമവും മെയ് 1 ബുധനാഴ്ച രാവിലെ 9:30 ന് കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ കോളേജിലെ 8 വകുപ്പുകളിൽ നിന്നായി തെരഞ്ഞെടുത്ത 8 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. വിരമിക്കുന്ന അധ്യാപകരെ പരിപാടിയിൽ വെച്ച് ആദരിക്കും. എല്ലാ പൂർവ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 80759 02289 /  94963 70566.

തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ പൂർവ വിദ്യാർത്ഥി സംഘടന വാർഷിക പൊതുയോഗവും സംഗമവും മെയ് ഒന്നിന്

0 Comments

Leave a comment