http://kazhakuttom.net/images/news/news.jpg
Local

പള്ളിപ്പുറം മോഡൽ പബ്ലിക് സ്‌കൂളിൽ 15-ാമതു വാർഷിക ആഘോഷം


കഴക്കൂട്ടം: പള്ളിപ്പുറം ' പബ്ലിക് സ്കൂളിലെ 15 മതു വാർഷിക ആഘോഷങ്ങൾ മുൻ മന്ത്രി സി.ദിവാകരൻ എം.എൽ.എ ഉത്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി ബി.അശോകൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. നജീദ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് നോബി മർക്കോസ്, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ആർ.ഉഷാകുമാരി, ഹരീഷ് കുമാർ (ജയശ്രീ ബാലവേദി), കൃഷിഭവൻ അഗ്രികൾച്ചറൽ ആഫീസർ ലക്ഷ്മി.വി, അഡ്വ. എം.മുനീർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സ്കൂൾ കലോത്സവ വിജയി മിസ്സ് ആവണിയെയും മികച്ച കർഷകൻ പള്ളിപ്പുറം ശങ്കരൻ എന്നിവരെ ആദരിച്ചു. സ്കൂൾ ലീഡർ കുമാരി അൽഫിയ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജാസ്മിൻ.കെ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

പള്ളിപ്പുറം മോഡൽ പബ്ലിക് സ്‌കൂളിൽ 15-ാമതു വാർഷിക ആഘോഷം

0 Comments

Leave a comment