/uploads/news/1896-IMG_20201005_092717.jpg
Local

പാളയംകുന്ന് ഹയർസെക്കന്ററി സ്‌കൂൾ സമുച്ചയത്തിന് തറക്കല്ലിട്ടു


വർക്കല: പാളയംകുന്ന് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പുതിയ കെട്ടിട സമുച്ചയത്തിന് 3 കോടി രൂപ അനുവദിച്ചു. പൊതുവിദ്യാഭ്യാസ സരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടു കൂടിയാണ് ഫണ്ട് അനുവദിച്ചത്. സ്കൂൾ പി.റ്റി.എയും എസ്.എം.സിയും പൂർവ്വ വിദ്യാർത്ഥികളും എം.എൽ.എയ്ക്ക് സഹായത്തിനായി നിവേദനം നല്കിയിരുന്നു. കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിനാണ് ഈ കെട്ടിട സമുച്ചയം. മുഖ്യമന്ത്രി പിണറായി വിജയൻ 54 സ്കൂളുകളുടെ നിർമ്മാണോത്ഘാടനം നിർവ്വഹിച്ച കൂട്ടത്തിൽ പാളയംകുന്ന് സ്കൂളിന്റേയും നിർമ്മാണോത്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ അങ്കണത്തിലെ ശിലാഫലകം അഡ്വ: വി.ജോയി എം.എൽ.എ അനാച്ഛാദനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല, വൈസ് പ്രസിഡന്റ് അഡ്വ: ബി.എസ്.ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി.ബെന്നി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രവീന്ദ്രനാഥ്, ബി.പി.സി.ബൈജു, പി.റ്റി.എ പ്രസിഡന്റ് അജയകുമാർ, എസ്.എം.സി ചെയർമാൻ സുനിൽ.ജി.എസ്, എച്ച്.എം - ബിന്ദു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പാളയംകുന്ന് ഹയർസെക്കന്ററി സ്‌കൂൾ സമുച്ചയത്തിന് തറക്കല്ലിട്ടു

0 Comments

Leave a comment