http://kazhakuttom.net/images/news/news.jpg
Local

പി.ജി ഡിപ്ലോമ ഇൻ ജി.എസ്.ടി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു


കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.ടി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2019-20 അക്കാദമിക് വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവകലാശാല ബിരുദമാണ്. നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ധർ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്സ് ആരംഭിക്കുന്നത്. 120 മണിക്കൂർ പ്രായോഗിക പരിശീലനം ഉൾപ്പെടുത്തി തുടങ്ങുന്ന കോഴ്സിന് അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്സിന്റെ സിലബസ്, ഫീസ്, തുടങ്ങിയ വിവരങ്ങൾ (www.gift.res.in) എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ മെയ് 31 വരെ സ്വീകരിക്കും. കൂടുതൽ വിവങ്ങൾക്ക്: 9961708951, 0471 - 2593960 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പി.ജി ഡിപ്ലോമ ഇൻ ജി.എസ്.ടി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു

0 Comments

Leave a comment