/uploads/news/1440-IMG-20200220-WA0009.jpg
Local

പോത്തൻകോട് പോലീസ് സ്റ്റേഷന് സമീപം ഒരാളെ ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


പോത്തൻകോട്: പോത്തൻകോട് പോലീസ് സ്റ്റേഷന് സമീപം ദീർഘനാളായി ഉപയോഗിക്കാതെ ഒതുക്കി ഇട്ടിരുന്ന പ്രൈവറ്റ് ബസിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടായിക്കോണം, ചന്തവിള, അഖിൽ ഭവനിൽ ഉണ്ണികൃഷ്ണൻ നായർ (48) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ഒറ്റയ്ക്ക് ജീവിക്കുന്ന ഇദ്ദേഹം മറ്റുള്ളവരുടെ സഹായത്താലാണ് ജീവിച്ചു വന്നിരുന്നത്. 10 വർഷങ്ങൾക്ക് മുൻപ് ഭാര്യയും കുടുംബവും ഉണ്ണികൃഷ്ണൻ നായരെ ഉപേക്ഷിച്ചു പോയി. ഇയാൾ സ്ഥിരമായി മദ്യപിച്ച് സ്റ്റേഷൻ പരിസരത്ത് കറങ്ങി നടക്കുന്നത് കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നാളുകളായി സ്റ്റേഷന് മുന്നിൽ കേടുപാടുകൾ സംഭവിച്ച ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന സ്വകാര്യ ബസ്സിലാണ് ഉറങ്ങുന്നതെന്നും കഴിഞ്ഞ ദിവസം രാത്രിയിലും ബസ്സിനുള്ളിൽ കിടന്ന് ഉറങ്ങുമ്പോഴാവും മരണം സംഭവിച്ചതെന്നുമാണ് പോലീസ് കരുതുന്നത്. ഇന്നലെയും ഇയാളെ നേരിൽ കണ്ടവർ ഉണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

പോത്തൻകോട് പോലീസ് സ്റ്റേഷന് സമീപം ഒരാളെ ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0 Comments

Leave a comment