http://kazhakuttom.net/images/news/news.jpg
Local

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എ.ഷാനിബ ബീഗം വക്കീലായി ഗൗൺ അണിഞ്ഞു


പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ഷാനിബ ബീഗം വക്കീലായി എൻഡ്റോൾ ചെയ്തു. കേരളത്തിൽ നിർഭയയുടെ പ്രോഗ്രാം ഓഫീസറായിരുന്ന ഷാനിബ ബീഗം കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ മംഗലപുരം ഗ്രാമപഞ്ചായത്തിൽ മുരുക്കുംപുഴ ഡിവിഷനിൽ നിന്നും യൂ.ഡി.എഫ് അംഗമായി വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി. കോൺഗ്രസ്, ഗ്രൂപ്പ് പ്രശ്നങ്ങളാൽ ബ്ലോക്ക് പഞ്ചായത്ത് ഭരണം അനശ്ചിതാവസ്ഥയിലായപ്പോൾ എൽ.ഡി.എഫ് പിന്തുണയോടെ ഷാനിബ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ഈ കാലയളവിൽ തന്നെ ഷാനിബ ബീഗം തുരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും എൽ.എൽ.ബിയും എൽ.എൽ.എമ്മും പഠിച്ചു പാസായിരുന്നു. തുടർന്ന് കൂറുമാറി എന്ന ആരോപണമുന്നയിച്ചു ഷാനിബയെ കോൺഗ്രസ് പുറത്താക്കുകയും ഇലക്ഷൻ കമ്മീഷൻ ഷാനിബയെ അയോഗ്യതയാക്കുകയും ചെയ്തു. അതിനെതിരെ ഷാനിബ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഇലക്ഷൻ കമ്മീഷൻ വിധിയെ സ്റ്റേ ചെയ്യുകയും പ്രസിഡന്റ് ആയി തുടരാൻ വിധിക്കുകയും ചെയ്തു. നിലവിൽ ഷാനിബ പ്രസിഡന്റ് സ്ഥാനം വഹിക്കുകയാണ്. ഹൈക്കോടതിയുടെ വിധിയും വരാനിരിക്കുന്ന ന്യായവും നിലവിലുള്ളപ്പോഴാണ് ഹൈക്കോടതിയിൽ ഷാനിബ വക്കീലായി ഗൗൺ അണിഞ്ഞത്. ബ്ലോക്ക് പ്രസിഡന്റാകുമ്പോൾ സ്വന്തം സഹോദരനും ജനതാ ദൾ (എസ്) തിരുവനന്തപുരം ജില്ലാ മുൻ പ്രസിഡന്റായിരുന്ന മംഗലപുരം ഷാഫി മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എ.ഷാനിബ ബീഗം വക്കീലായി ഗൗൺ അണിഞ്ഞു

0 Comments

Leave a comment