/uploads/news/1439-IMG_20200218_195923.jpg
Local

യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും അനുസ്മരണ ദിനത്തിൽ പള്ളിപ്പുറം അഭയ തീരത്തിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണം


കഴക്കൂട്ടം: യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് അണ്ടൂർക്കോണം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പുറം അഭയ തീരത്തിലെ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 17-നാണ് കാസർഗോഡ് കല്യാശേരിയിൽ സി.പി.എം പ്രവർത്തകരാൽ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ഇരുവരും നടത്തി വന്നിരുന്ന സേവന, സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാനസിക വെല്ലുവിളി നേരിടുന്ന ഈ കുട്ടികളോടൊപ്പം പങ്കു ചേർന്നതെന്ന് സംഘാടകരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ജാബു, വൈശാഖ്, നഹാസ്, പ്രവീൺ, വിഷ്ണു, നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു. ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്നും ഇവർ അറിയിച്ചു.

യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും അനുസ്മരണ ദിനത്തിൽ പള്ളിപ്പുറം അഭയ തീരത്തിലെ അന്തേവാസികൾക്ക് ഭക്ഷണ വിതരണം

0 Comments

Leave a comment