/uploads/news/633-IMG-20190617-WA0064.jpg
Local

വെള്ളാപ്പള്ളി ചാരിറ്റി സെന്റർ ഗുരു ശ്രേഷ്ഠ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു


കഴക്കൂട്ടം: വെള്ളാപ്പള്ളി ചാരിറ്റി സെന്റർ സംഘടിപ്പിച്ച പ്രഥമ മെറിറ്റ് അവാർഡ് ' ഗുരു ശ്രേഷ്ഠ' പുരസ്ക്കാര സമഗുരുർപ്പണച്ചടങ്ങ് എസ്.എൻ.ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഉത്ഘാടനം ചെയ്തു. ചാരിറ്റി സെന്റർ പ്രസിഡന്റ് ഡി. പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആലുവിള അങ്കിത്, വൈസ് പ്രസിഡന്റ് ചേന്തി അനിൽ, കടകംപള്ളി സനൽ, വി.ഗിരി ഒറ്റിയിൽ, ബൈജു തമ്പി, ചെമ്പഴന്തി ശശി, സരസ്വതി മോഹൻദാസ്, കെ.വി.അനിൽകുമാർ, തുടങ്ങിയവർ പങ്കെടുത്തു. ചെമ്പഴന്തി എസ്.എൻ. കോളേജ് പ്രിൻസിപ്പാൾ ഡോ.എസ്.ആർ.ജിത, ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.സി.മോഹൻ ശ്രീകുമാർ, ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻററി സ്ക്കൂൾ പ്രിൻസിപ്പൽ ജയ ബിനി, വൈസ് പ്രിൻസിപ്പൽ ഒ.എച്ച്.സീന എന്നിവർക്കും മറ്റ് ഏഴ് അദ്ധ്യാപകർക്കും പ്രീതി നടേശൻ ഗുരു ശ്രേഷ്ഠ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. കേരള യൂണിവേഴ്സിറ്റി ബി.എസ്.സി. ജിയോളജി പരീക്ഷയിൽ രണ്ടാം റാങ്കു നേടിയ വീണ.എം.സി. ബി.എ സോഷ്യോളജി പരീക്ഷയിൽ നാലാം റാങ്ക് നേടിയ അനു ആൻ ജയിംസ്, ബി.എസ്.സി സൈക്കോളജി പരീക്ഷയിൽ നാലാം റാങ്ക് നേടിയ ലക്ഷ്മി എസ്.ജെ, പ്രസംഗം, ഡിബേറ്റ് എന്നീ മത്സരങ്ങളിൽ പുരസ്ക്കാരങ്ങൾ കരസ്തമാക്കിയ രോഹിണി എം, ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻററി സ്ക്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കുമാണ് മെറിറ്റ് അവാർഡുകൾ നൽകിയത്.

വെള്ളാപ്പള്ളി ചാരിറ്റി സെന്റർ ഗുരു ശ്രേഷ്ഠ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു

0 Comments

Leave a comment